തിരുവനന്തപുരം :വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്തിന്റെ നേതൃത്വത്തിൽ യുവാക്കളെ ഉൾപ്പെടുത്തി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്ന പേരിൽ വോളന്റിയർ സേന രൂപീകരിക്കുന്നു. വട്ടിയൂർക്കാവിന്റെ വികസന പ്രവർത്തനങ്ങളിൽ യുവാക്കളെ പങ്കാളികളാക്കുകയാണ് ലക്ഷ്യമെന്ന് വി.കെ.പ്രശാന്ത് അറിയിച്ചു. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിൽ അംഗമാവാൻ താത്പര്യമുള്ളവർക്ക് എം.എൽ.എയുടെ ഔദ്യോഗിക വെബ് സെറ്റിലൂടെ www.vkprasanth.inഓൺലൈനായി പേര് രജിസ്റ്റർ ചെയ്യാം. വി.കെ.പ്രശാന്തിനൊപ്പം ഇന്റേൺഷിപ്പ് ചെയ്യുന്നതിനും അവസരമുണ്ട്. വിജയകരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളിൽ അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കളുടെ സാങ്കേതിക അറിവും പ്രയോജനപ്പെടുത്തുകയാണ് ഇന്റേൺഷിപ്പിന്റെ ഉദ്ദേശ്യം. ഇന്റേൺഷിപ്പ് പ്രോഗാമിൽ പങ്കെടുക്കുന്നതിനും ഓൺലൈനായി രജിസ്റ്റർ ചെയ്യണം.