തിരുവനന്തപുരം: വിറ്രുവരവ് കുറച്ച് കാണിച്ച് നികുതി വെട്ടിച്ച ജിത്തു ജോയി ഹോട്ടൽ ശൃംഖലയിൽ ജി.എസ്.ടി അധികൃതർ റെയി‌ഡ് നടത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഇവരുടെ എട്ട് ഹോട്ടലുകളിലാണ് റെയ്‌ഡ് നടന്നത്. ബില്ലു കൊടുക്കാതെയാണ് ഇവർ കച്ചവടം നടത്തിയിരുന്നത്. ജി.എസ്.ടി അധികൃതരെത്തിയതോടെ രേഖകൾ തീയിലിട്ടെങ്കിലും തീഅണച്ച് കുറെ രേഖകൾ കണ്ടെത്തിയതായി അധികൃതർ പറ‌ഞ്ഞു. ജി.എസ്.ടി ഇൻവെസ്റ്രിഗേഷൻ അസി.കമ്മിഷണർ സുർജിത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.