ngo-union

പാറശാല: എൻ.ജി.ഒ യൂണിയൻ പാറശാല ഏരിയ വാർഷിക സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ. മായ ഉദ്‌ഘാടനം ചെയ്തു. പാറശാല സ്വാതി കല്യാണ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ. സജീഷ് ബാബു, എസ്. നന്ദന കുമാർ, എസ്. വിനോദ് കുമാർ, പി.എസ്. ഷക്കീലാബീവി, ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാർ, സെയ്ദ് സബർമതി, എൻ. മഹേശ്വരൻ നായർ, പി.ആർ. ആശാലത, ഷിനു റോബർട്ട്, ജി.എ. അനുരൂപ് എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ബി.ആർ. സജീഷ് ബാബു (പ്രസിഡന്റ്), പി.എസ്. ഷക്കീലാബീവി, എസ്. നന്ദന കുമാർ (വൈസ് പ്രസിഡന്റ് മാർ), വി.കെ. ജയകുമാർ, കെ. ബിജു (സെക്രട്ടറിമാർ), എസ്. വിനോദ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.