cpm-yathra

പാറശാല : മനുഷ്യ മഹാശ്യംഖലയുടെ പ്രചരണാർത്ഥം സി പി.എം പാറശാല ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉദിയൻകുളങ്ങര മുതൽ പാറശാല വരെ ഭരണഘടന സംരക്ഷണയാത്ര സംഘടിപ്പിച്ചു. സ്ത്രീകളടക്കം നൂറ് കണക്കിന് പ്രവർത്തകർ യാത്രയിൽ പങ്കെടുത്തു. പാറശാല ഗാന്ധി പാർക്ക് ജംഗ്‌ഷനിൽ നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. പാറശാല ഏരിയ ആക്ടിംഗ് സെക്രട്ടറി അഡ്വ.എസ്. അജയകുമാർ അദ്ധ്യക്ഷനായി. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ.പരശുവക്കൽ മോഹനൻ എന്നിവർ സംസാരിച്ചു.