arabi

കിളിമാനൂർ: ജില്ലയിൽ എൽ.പി തലം മുതൽ ഹയർസെക്കൻഡറി തലം വരെ ഒഴിഞ്ഞുകിടക്കുന്ന അറബി അദ്ധ്യാപക തസ്തികകളിൽ ഉടൻ നിയമനം നടത്തുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി .എസ് .സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തുന്നതിന് നടപടികൾ സ്വീകരിക്കാത്തത് നിലവിലുള്ള തസ്തികകൾ ഇല്ലാതാകുന്നതിന് കാരണമാകുമെന്നും, ഡി.ഡി.ഇ ഓഫീസിൽ നിന്ന് നിലവിലുള്ള ഒഴിവുകൾ പി. എസ്.സി യിലേക്ക് അടിയന്തിരമായി റിപ്പോർട്ട്‌ ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു