കിളിമാനൂർ:മഹാത്മാ കുടുംബ സംഗമവും കോൺഗ്രസ് ജന്മദിന വാർഷികവും കൊടുവഴനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.അഡ്വ.അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.മുതിർന്ന കോൺഗ്രസ് അംഗങ്ങളെ എൻ.പീതാംബരക്കുറുപ്പ് എം.പി ആദരിച്ചു.കെ.പി.സി.സി അംഗം എൻ.സുദർശനൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡന്റ് വി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി അംഗങ്ങളായ അഡ്വ.എൻ.ആർ.ജോഷി,പി.സൊണാൾജ്,എൻ.അപ്പുക്കുട്ടൻ നായർ ,ഡി.സത്യൻ,ഹരികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.