വെഞ്ഞാറമൂട്:മുക്കുന്നൂർ വാർഡ് കമ്മിറ്റി,കുടുംബശ്രീ,റസിഡന്റ്സ് അസോസിയേഷൻ,ശാസ്താക്ഷേത്ര ഭരണസമിതി സാംസ്കാരിക സംഘടനകൾ ആശാപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വലിയകട്ടയ്കാൽ മുതൽ മുക്കുന്നൂർ വരെ പ്ളാസ്റ്റിക്ക് നിർമ്മാർജ്ജനം നടത്തി.കൊറോണ വൈറസ് ബാധയ്ക്കെതിരെ ബോധവത്കരണ ക്ളാസും നടത്തി.പഞ്ചായത്ത് അംഗങ്ങളായ അംബിക,ബിന്ദു,സാമൂഹിക പ്രവർത്തകരായ രാമചന്ദ്രൻ,വെമ്പായം ദാസ്,വി.മോഹനൻ നായർ,ശിവാനന്ദൻ,അനിൽകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.