കോട്ടയം: സംവിധായകൻ ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേൽ (90) നിര്യാതയായി. ഇന്ന് ഉച്ചക്ക് ശേഷം തറവാട് വീടായ റോയി മാട്ടേലിന്റെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം നാളെ ഉച്ചകഴിഞ്ഞ് 3ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ സംസ്കരിക്കും.