വർക്കല:പെൻഷണേഴ്സ് യൂണിയൻ ചെമ്മരുതി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും ഫെബ്രുവരി 2ന് രാവിലെ 9.30ന് ചെമ്മരുതി എസ്.എൻ.വി എൽ.പി സ്കൂളിൽ നടക്കും.വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് എ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന കൗൺസിൽ അംഗം എ.വിജയരത്നക്കുറുപ്പ്, എസ്.സഹദേവക്കുറുപ്പ്,ആർ.വിജയകുമാരൻനായർ,എം.സരള,എസ്.തുളസീധരൻ,എസ്.വിജയ,എസ്.സുദാകരൻ,പ്രൊഫ. അബ്ദുൽറബ്,ത്യാഗരാജൻ എന്നിവർ സംസാരിക്കും.കെ.സുശീലൻ സ്വാഗതം പറയും.മുതിർന്ന പൗരന്മാരായ ഭാസി, കെ.സത്യബാമ,എം.ശ്യാമള എന്നിവരെ ആദരിക്കും.ആർ.ആത്തിക്കാബീവിക്ക് ചികിത്സാസഹായം നൽകും.ഉച്ചയ്ക്ക് 2ന് നടക്കുന്ന കുടുംബസംഗമം ചെമ്മരുതി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജയസിംഹൻ ഉദ്ഘാടനം ചെയ്യും. എ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ജയചന്ദ്രൻപനയറ മുഖ്യപ്രഭാഷണം നടത്തും.എസ്.ശ്രീധരൻ,പി.ശിവപ്രസാദ് എന്നിവർ സംസാരിക്കും.ആർ.പ്രകാശ് നന്ദി പറയും.