വർക്കല:പാളയംകുന്ന് രാഘവാമെമ്മോറിയൽ മന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 7ന് ഉച്ചയ്ക്ക് 2ന് പാളയംകുന്ന് ജംഗ്ഷനിലുളള ഗുരുദേവ മിനിഹാളിൽ ചിത്രരചനാമത്സരവും സാഹിത്യ ക്വിസും നടത്തും.വിജയികൾക്ക് കാഷ്അവാർഡുകളും ട്രോഫികളും സമ്മാനമായി നൽകും.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രക്ഷകർത്താക്കളോടൊപ്പം ഉച്ചയ്ക്ക് 2ന് മുമ്പ് എത്തിച്ചേരണം. ചിത്രരചനാമത്സരത്തിൽ പങ്കെടുക്കുന്നവർ കളറിംഗിന് ആവശ്യമായ സാധനങ്ങൾ കൊണ്ടുവരേണ്ടതാണ്.വിവരങ്ങൾക്ക് 9746180452 ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടകസമിതി ജനറൽ കൺവീനർ കെ.വിജയൻ പാളയംകുന്ന് അറിയിച്ചു.