ശിവഗിരി: ഗുരുധർമ്മപ്രചരണസഭയുടെ നേതൃത്വത്തിൽ ശിവഗിരിമഠത്തിൽ നിന്നും റഷ്യയിലേക്ക് ഗുരുദേവദർശന പ്രചരണ സാധനാ പഠനയാത്ര നടത്തും. ജൂലായ് 14ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സംഘം പുറപ്പെടും. റഷ്യയിൽ പ്രധാന കേന്ദ്രങ്ങളായ റെഡ്സ്ക്വയർ, സെന്റ് ബസിൽ കത്തീഡ്രൽ, ലെനിന്റെ ശവകുടീരം, ക്രെംലിൻ കൊട്ടാരം, ഗ്രേറ്റ് മോസ്കോ സർക്കസ്, നേവനദിയിൽ ബോട്ട് യാത്ര, പെറ്റർ ഹോഫ് പാർദം കൊട്ടാരം, പുഷ്കിൻ കൊട്ടാരം തുടങ്ങിയവ സന്ദർശിച്ച് ജൂലായ് 21ന് മടങ്ങിയെത്തും. യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുളളവർ ടി.വി.രാജേന്ദ്രൻ (രജിസ്ട്രാർ) 9961889280, ആർ.സരാജ് (ഓഫീസ് സെക്രട്ടറി) 9446170381 ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു.