കല്ലമ്പലം:നാവായിക്കുളം കിഴക്കുംപുറം വലിയകാരായിക്കോട് ശ്രീഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാർഷികവും മകയിരം തിരുന്നാൾ മഹോത്സവവും 30 ന് തുടങ്ങി ഫെബ്രുവരി 5 ന് സമാപിക്കും.പ്രത്യേക ക്ഷേത്ര പൂജകൾക്ക് പുറമെ 30ന് രാവിലെ 8.45ന് തൃക്കൊടിയേറ്റ്, രാത്രി 7ന് തോറ്റംപാട്ട്,31 മുതൽ ഫെബ്രുവരി 4 വരെ രാവിലെ 8നും രാത്രി 7നും തോറ്റംപാട്ട്.സമാപന ദിവസമായ ഫെബ്രുവരി 5ന് രാവിലെ 8ന് തോറ്റംപാട്ട്, 8.30ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, തുടർന്ന് വൈകിട്ട് ഉത്സവ ഘോഷയാത്രയും, ഉടവാൾ എഴുന്നള്ളത്തും.തുടർന്ന് തോറ്റംപാട്ട്, രാത്രി 8.30ന് അത്താഴപൂജ,കാപ്പ് അറുക്കൽ,രാത്രി തൃക്കൊടിയിറക്ക് തുടർന്ന് വലിയകാണിക്ക.രാത്രി 12ന് ശേഷം മഹാഗുരുതിയോട് കൂടി സമാപനം.