കോവളം: മുല്ലൂർ നടുവിലത്തോട്ടം ശ്രീ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ വാർഷിക മഹോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. 29 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 6.30 ന് മൃത്യുജ്ഞയഹോമം, 10.30 ന് മഹാസുദർശനഹോമം, വൈകുന്നേരം 6 ന് സന്ധ്യാദീപാരാധന. 30 ന് രാവിലെ 6 ന് മഹാ ഗണപതി ഹോമം, 6.30 ന് ആദിത്യപൊങ്കാല, 9 ന് പുറത്തെഴുന്നള്ളത്ത്, 10 ന് നാഗർപൂജ, 11 ന് ദേവീപൂജ, ദുർഗ്ഗാപൂജ, വിശേഷാൽ ദീപാരാധന, നിവേദ്യ സമർപ്പണം. ഉച്ചയ്ക്ക് 12 ന് അന്നദാനം, 1 ന് മഞ്ഞപ്പാൽ വിളയാടൽ, 2.30 ന് പൊങ്കാലവിളയാടൽ, വൈകുന്നേരം 4 ന് ആറാട്ടിന് പുറപ്പാട്, 6.30 ന് വിശേഷാൽ പൂജയും സന്ധ്യാദീപാരാധനയും തുടർന്ന് പൂവിളയാടൽ, വെളുപ്പിന് 1.30 ന് നിവേദ്യ സമർപ്പണവും, ദീപാരാധനയും, 3 ന് ഗുരുസി തർപ്പണം.