ബാലരാമപുരം: വെങ്ങാനൂർ തൈവിളാകം ശ്രീനാഗരാജ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷികവും വിഗ്രഹപ്രതിഷ്ഠയും ഇന്ന് ആരംഭിച്ച് 30 ന് സമാപിക്കും. ഇന്ന് രാവിലെ കളമെഴുത്തും പുള്ളുവൻപാട്ടും,​ രാത്രി 8 ന് ഫ്യൂഷൻ കലാപരിപാടികൾ,​ ബുധനാഴ്ച രാത്രി 8 ന് ക്ലാസിക്കൽ,​ സിനിമാറ്റിക് ഡാൻസ് എന്നിവ നടക്കും,​ 30 ന് രാവിലെ 8 ന് ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠ,​ സമൂഹപൊങ്കാല,​സംഗീതകച്ചേരി എന്നിവ നടക്കും.