തിരുവനന്തപുരം: മണക്കാട് ശക്തിസ്വരൂപിണി രാജരാജേശ്വരി ക്ഷേത്രത്തിൽ വാർഷിക ഉത്സവം തുടങ്ങി.ഇന്ന് രാവിലെ 4ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6ന് ലളിതാസഹസ്രനാമ സമൂഹാർച്ചന, 11ന് അഷ്ടാഭിഷേകം, കുങ്കുമാഭിഷേകം, നവകകലശാഭിഷേകം, ഉച്ചയ്ക്ക് 1.35നും 1.45നും മദ്ധ്യേ മീനാക്ഷിദേവീ വിഗ്രഹപ്രതിഷ്ഠ, 2നും രാത്രി 7നും പുലർച്ചെ ഒന്നിനും ദീപാരാധന, രാത്രി 9ന് അത്താഴ പൂജ. മറ്റ് ദിവസങ്ങളിലും പതിവ് പൂജകളുണ്ടാകും. 29ന് രാത്രി 7ന് കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്ര മഠാധിപതി രാമചന്ദ്രൻസ്വാമികൾ നിർവ്വഹിക്കും. രാത്രി 8ന് ഉമയനല്ലൂർ ഗോവിന്ദരാജിന്റെ സംഗീതധാര. 30ന് വൈകിട്ട് 5ന് എൻ.ജെ. നന്ദിനിയുടെ സംഗീതഗാനാമൃതം, 8ന് ഗീതാകൃഷ്ണന്റെ സംഗീതനാദം, 31ന് വൈകിട്ട് 5ന് വെള്ളായണി അശോക് കുമാറിന്റെ സംഗീതസദ്യ, രാത്രി 8ന് ചിറയിൻകീഴ് സുധീഷിന്റെ സംഗീതഗാനാമൃതം. ഫെബ്രുവരി ഒന്നിന് രാത്രി 8ന് ഉള്ളൂർ നാദശ്രീ ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.