1. മാതംഗി എന്ന താഴ്‌ന്ന സമുദായക്കാരിയായ യുവതി കഥാപാത്രമായ കുമാരനാശാന്റെ രചന?
ചണ്ഡാലഭിക്ഷുകി
2. ചിന്തിപ്പിക്കുന്ന കവിതകൾ - ആ
രുടെ രചനയാണ്?
വേലുക്കുട്ടി അരയൻ
3. ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെടുന്നതാര്?
തൈക്കാട് അയ്യ
4. 2017ലെ പ്രഥമ ഒ.എൻ.വി പുരസ്കാര ജേതാവ് ?
സുഗതകുമാരി
5. കേരള സർക്കാരിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെ ?
കോഴിക്കോട്
6. എവിടെ വളരുന്ന സസ്യങ്ങളാണ് ഓക്സിലോ ഫൈറ്റുകൾ എന്നറിയപ്പെടുന്നത്?
അമ്ളസ്വഭാവമുള്ള മണ്ണിൽ
7. ക്രയോജനിക് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
കുറഞ്ഞ ഊഷ്മാവ്
8. മത്സ്യം അഴുകാതിരിക്കാൻ വ്യാപകമായി ഐസിൽ ചേർക്കുന്ന വിഷവസ്തു?
ഫോർമാൽ ഡിഹൈഡ്
9. ജീവമണ്ഡലം എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
എഡ്വേഡ് സ്വാസ്
10. പിങ്ക് ഐ എന്നറിയപ്പെടുന്ന രോഗം?
കൺജക്ടിവെറ്റിസ്
11. ഓർഗൻ ഒഫ് കോർട്ടി എന്നത് ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?
ചെവി
12. അക്രൊമെഗലി എന്ന വൈകല്യം ഏത് ഹോർമോണിന്റെ അമിതോത്‌പാദനം മൂലം ഉണ്ടാകുന്നു?
സൊമാറ്റോട്രോപ്പിൻ
13. ഡിജിറ്റൽ സൗണ്ട് റെക്കാഡിന് ഉപയോഗിക്കുന്ന റേഡിയേഷൻ?
ലേസർ
14. കണ്ടൽച്ചെടികളുടെ വളർച്ചക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
എക്കൽ മണ്ണ്
15. റിഗർ സോയിൽ എന്നും അറിയപ്പെടുന്നത്?
ബ്ളാക്ക് സോയിൽ
16. ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കമാണ്?
അനുരണനം
17. ഒരു ധാരതലിയഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറം?
മഞ്ഞ
18. അരി, ഗോതമ്പ്, കപ്പ, ചേന, ചേമ്പ് എന്നീ ഭക്ഷ്യവിഭവങ്ങളിലടങ്ങിയിരിക്കുന്ന പോഷകഘടകം?
അന്നജം
19. കൊളോയ്ഡൽ കണങ്ങൾ കാരണം പ്രകാശത്തിന് വിസരണം സംഭവിക്കുന്നത് ഏതു പേരിൽ അറിയപ്പെടുന്നു?
ടിൻഡൽ ഇഫെക്ട്
20.നവജാതശിശുക്കളെക്കുറിച്ചുള്ള പഠനമാണ്
നിയോനോറ്റോളജി.