health

പൊ​ണ്ണ​ത്ത​ടി​ക്ക് ​പ​രി​ഹാ​ര​മാ​യി​ ​ഡോ​ക്ട​ർ​മാ​ർ​ ​നി​ർ​ദേശി​ക്കു​ന്ന​ ​ആ​ധു​നി​ക​ ​മാ​ർ​ഗ​മാ​ണ് ​ബാ​രി​യാ​ട്രി​ക് ​സ​ർ​ജ​റി.​ ​ബി.​എം.​ഐ​ 32.5​ന് ​മു​ക​ളി​ലു​ള്ള​വ​രി​ൽ​ ​പ്ര​മേ​ഹം,​ ​ഹൃ​ദ്‌​രോ​ഗം​ ​തു​ട​ങ്ങി​യ​ ​അ​നു​ബ​ന്ധ​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​കൂ​ടി​യു​ണ്ടെ​ങ്കി​ൽ​ ​ബാ​രി​യാ​ട്രി​ക് ​സ​ർ​ജ​റി​ ​നി​ർ​വ​ഹി​ക്കാ​മെ​ന്നാ​ണ് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​വി​ദ​ഗ്ദ്ധ​ ​ഡോ​ക്ട​ർ​മാ​ർ​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ന്ന​ത്.​ ​അ​മി​ത​വ​ണ്ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​മ​റ്റ് ​രോ​ഗാ​വ​സ്ഥ​ക​ളി​ല്ലാ​ത്ത​വ​ർ​ക്കും​ ​ബി.​എം.​ഐ​ 35​ ​മു​ക​ളി​ലാ​ണെ​ങ്കി​ൽ​ ​ബാ​രി​യാ​ട്രി​ക് ​ശ​സ്ത്ര​ക്രി​യ​യെ​ക്കു​റി​ച്ച് ​ചി​ന്തി​ക്കാം.

ശരീരത്തിലെ ചയാപജയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ദഹനേന്ദ്രിയ വ്യൂഹത്തിൽ ചില വ്യതിയാനങ്ങൾ വരുത്തിയാണ് ബാരിയാട്രിക് സർജറി സാദ്ധ്യമാക്കുന്നത്. ആമാശയത്തിന്റെ വലിപ്പം ബാൻഡിന്റെ സഹായത്തോടെ കുറയ്ക്കുന്നതാണ് ഒരു മാർഗം. ആമാശയം ചെറുതാകുന്നതോടെ കുറഞ്ഞ അളവ് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി അനുഭവപ്പെടുകയും, കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാവുകയും ചെയ്യും.

ലാപ്രോസ്കോപി രീതി അഭികാമ്യം

പൊണ്ണത്തടി കുറക്കുന്ന സർജറികൾക്ക് പൊതുവേ ലാപ്രോസ്കോപിക് ശസ്ത്രക്രിയ രീതിയാണ് അഭികാമ്യം. താക്കോൽദ്വാര രീതിയിൽ ശസ്ത്രക്രിയയ്ക്കായി ചെറിയ മുറിവുകൾ മാത്രംസൃഷ്ടിച്ചാൽ മതിയെന്ന് മാത്രമല്ല, സങ്കീർണതകൾ ഒഴിവാക്കാനും കഴിയും. ലാപ്രോസ്കോപിക് അഡ്ജസ്റ്റബിൾ ഗ്യാസ്ട്രിക് ബാൻഡ്, ഗ്യാസ്ട്രിക് സ്ളീവ് സർജറി, ഗ്യാസ്ട്രിക് ബൈപ്പാസ് എന്നിങ്ങനെ മൂന്ന് ശസ്ത്രക്രിയാ രീതികളാണ് പൊതുവേ ബാരിയാട്രിക് ശസ്ത്രക്രിയയിൽ അനുവർത്തിക്കുന്നത്. ആമാശയത്തിന്റെ മുകൾഭാഗത്തായി ഒരു ചെറിയ
സഞ്ചി പോലുള്ള ഭാഗം രൂപപ്പെടുത്തുന്ന വിധത്തിൽ ആ ഭാഗത്ത് ഒരു ബാൻഡ് ഘടിപ്പിക്കുന്ന രീതിയാണ് ലാപ്രോസ്കോപിക് അഡ്ജസ്റ്റബിൾ ഗ്യാസ്ട്രിക് ബാൻഡ്. നിയന്ത്രിത അളവിൽ ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി അനുഭവപ്പെടും എന്നതാണ് ഇതിന്റെ പ്രയോജനം. ഇങ്ങനെ ഘടിപ്പിക്കുന്ന ബാൻഡിന് ചുറ്റും ലവണലായനി നിറച്ചിട്ടുള്ള ഒരു ബലൂൺ കൂടി ഉണ്ടാകും.

ചർമത്തിന് അടിയിൽ ഘടിപ്പിച്ചിരിക്കുന്ന പോർട്ട് എന്ന ചെറു ഉപകരണം വഴി ഈ ലവണ ലായനിയുടെ അളവ് കൂട്ടാനും കുറയ്ക്കാനും കഴിയും. അതുവഴി നേരത്തെ പറഞ്ഞ പൗച്ചിന് ആമാശയത്തിന്റെ പ്രധാന ഭാഗത്തേക്കുള്ള ബഹിർഗമനദ്വാരത്തിന്റെ വലിപ്പം വ്യത്യാസപ്പെടുത്താനും കഴിയും. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കാലയളവിൽ രോഗിയുടെ ശരീരഭാരത്തിൽ വരുന്ന വ്യതിയാനങ്ങൾ വിലയിരുത്തി സർജൻ തന്നെയാണ് ഇത് നിർവഹിക്കുക. ഫലം വിലയിരുത്തി എപ്പോൾ വേണമെങ്കിലും ഗ്യാസ്ട്രിക് ബാൻഡ് മാറ്റാനും കഴിയും.

ആമാശയത്തിന് അധികഭാഗം

ഗ്യാസ്ട്രിക് സ്ളീവ് എന്ന ശസ്ത്രക്രിയാരീതിയിലും ആമാശയത്തിന്റെ വലിപ്പം കുറയ്ക്കുക തന്നെയാണ് ചെയ്യുന്നതെങ്കിലും ബാൻഡ് ഘടിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ അധിക ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. നേന്ത്രപ്പ ഴത്തിന്റെ ആകൃതിയിലുള്ള ഭാഗമായിരിക്കും ശസ്ത്രക്രിയയ്ക്കുശേഷമുണ്ടാവുക. ആമാശയത്തിലെ വീർത്തിരിക്കുന്ന സ്വാഭാവിക ആകൃതിക്ക് പകരം ഏറക്കുറെ ഒരു കുഴലിന്റെ ആകൃതിയിൽ ആയിരിക്കും ശസ്ത്രക്രിയാനന്തരമുള്ള ആമാശയം. ആമാശയത്തിന്റെ 15 ശതമാനം വലിപ്പം മാത്രം നിലനിറുത്തുന്നതിലൂടെ കുറഞ്ഞ അളവ് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞ സംതൃപ്തി അനുഭവപ്പെടും. ശരീരത്തിന് ആവശ്യമായ അളവിലുള്ള പോഷകങ്ങൾ മാത്രം ലഭിക്കുകയും ചെയ്യും. മാത്രമല്ല ആമാശയ ഭിത്തിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഗ്രെലിൻ എന്ന ഹോർമോണിന്റെ നിയന്ത്രണത്തോടെ ആഹാരത്തോടുള്ള അമിത ആർത്തി ഇല്ലാതുന്നു. ഗ്യാസ്ട്രിക് ബൈപ്പാസ് എന്ന മൂന്നാമത്തെ ശസ്ത്രക്രിയ രീതിക്ക് രണ്ട് ഭാഗങ്ങളുണ്ട്. ആദ്യഭാഗത്ത് ഒരു സ്റ്റേപ്പിൾ ഉപയോഗിച്ച് ആമാശയത്തിന് മുകൾഭാഗത്തെ ഒരു ചെറിയ പൗച്ച് രൂപപ്പെടുത്തുകയും മറ്റു രീതികളിലെ പോലെ വലിപ്പം കുറയ്ക്കുകയും ചെയ്യും. പിന്നീട് ചെറുകുടലിന്റെ ഒരു ഭാഗം നേരത്തെ രൂപപ്പെടുത്തിയ ചെറിയ ആമാശയ സഞ്ചിയുമായി നേരിട്ട് കൂട്ടിയിണക്കും. കഴിക്കുന്ന ആഹാരം ചെറുകുടലിന്റെ ആദ്യഭാഗം ഉൾപ്പെടെ വലിയൊരു ദൂരം മറികടക്കുകയും അതുകഴിഞ്ഞ് ആഗിരണം ചെയ്യപ്പെടുന്ന ഊർജത്തിന്റെ അളവിൽ ഗണ്യമായ കുറവ് വരികയും ചെയ്യും. വേർതിരിക്കപ്പെട്ട പ്രധാന ആമാശയ ഭാഗത്തെ വീണ്ടും ചെറുകുടലിന്റെ താഴ് ഭാഗവുമായി ബന്ധിപ്പിക്കുക വഴി ദഹനരസങ്ങൾക്ക് ആമാശയത്തിൽ നിന്ന് അനായാസം ഒഴുകിയെത്താനും സാധിക്കും. ഡിയോഡിനൽ സ്വിച്ച് എന്ന നാലാമത്തെ രീതി കൂടി ഉണ്ടെങ്കിലും ഈ ശസ്ത്രക്രിയ കുറേക്കൂടി സങ്കീർണമായതിനാൽ അത്ര സാധാണമല്ല.

ആരോഗ്യം മാത്രമല്ല ആത്മവിശ്വാസവും

ബാരിയാട്രിക് ശസ്ത്രക്രിയയിലൂടെപൊണ്ണത്തടി കുറയ്ക്കുന്നത് വഴി ഒരേസമയം പല പ്രയോജനങ്ങളുണ്ട്. അമിതവണ്ണവും അമിതഭാരവും കുറച്ച് ശരീരാകൃതി ആകർഷകമായി നിലനിറുത്താൻ കഴിയുന്നതിനൊപ്പം പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, നിദ്രാഭംഗം ഉൾപ്പെടെ ഉറക്കവുമായി ബന്ധപ്പെട്ട തകരാറുകൾ, കാൽമുട്ടുകളിലും അരക്കെട്ടിലും അനുഭവപ്പെടുന്ന വേദന തുടങ്ങിയവയ്ക്കും പരിഹാരം കാണാനാവും.