കടയ്ക്കാവൂർ: നെടുങ്ങണ്ട വിളയിൽ ശ്രീ ഭദ്രാമഹാലക്ഷ്മി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും തിരു: ഉത്സവവും 29ന് ആരംഭിച്ച് ഫെബ്രു 4ന് അവസാനിക്കും. 29ന് രാവിലെ 8ന് ദേവിയെ കാപ്പ് കെട്ട്.

രണ്ടുംമൂന്നും ദിവസങ്ങളിൽ രാവിലെ 6ന് മഹാഗണപതിഹോമംതുടർന്ന് ക്ഷേത്ര പൂജാദി കർമ്മങ്ങൾ നടക്കും. 1ന് ഉച്ചയ്ക്ക് 12ന് അന്നദാനം. 2ന് 8.45ന് സമൂഹമൃത്യുഞ്ജയ ഹോമം, 10ന് ശ്രീഭദ്രക്ക് കുങ്കുമാഭിഷേകം 4. 30ന് മഹാസുദർശന ഹോമം, 3ന് രാവിലെ 6ന് മഹാഗണപതിഹോമം. 9ന് നാഗരൂട്ട്. 12ന് അന്നദാനം രാത്രി 9ന് കൈരളി വിഷൻ അവതരിപ്പിക്കുന്ന ഡാൻസ്. 4ന് 8. 45ന് മഹാലക്ഷ്മിക്ക് കളഭാഭിഷേകം, 9.15ന് സമൂഹപൊങ്കാല. 12ന് അന്നദാനം, 7ന് ചമയവിളക്ക്,കുത്തിയോട്ടം, 9.30ന് നാടൻപാട്ട്.