sivankutty

പാലോട്: പ്രമുഖ വ്യവസായിയും വൃന്ദാവൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ വൃന്ദാവനം ശിവൻകുട്ടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളെത്തി. പാലോടിന്റെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവും എസ്.എൻ.ഡി.പി നെടുമങ്ങാട് യൂണിയൻ ഭാരവാഹിയുമായിരുന്നു അദ്ദേഹം. ഡി.കെ. മുരളി എം.എൽ.എ, കോലിയക്കോട് കൃഷ്ണൻ നായർ, വി.കെ. മധു, പാലോട് രവി, കെ.പി. ചന്ദ്രൻ ,എസ്.എൻ.ഡി.പി യോഗം ഭാരവാഹികളായ ഡി. പ്രേംരാജ്, മോഹൻ ദാസ്, നെടുമങ്ങാട് രാജേഷ്, ഗോപാലൻ റ്റൈറ്റ്, സ്വരാജ്, ഡോ. പ്രതാപൻ, കൃഷ്ണാ റൈറ്റ്, മുൻ മന്ത്രി സുരേന്ദ്രൻ പിള്ള, ടി. ശരത്ചന്ദ്രപ്രസാദ്, എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളായ നന്ദിയോട് രാജേഷ്, എൻ. പ്രതീഷ്, എസ്. അജയകുമാർ, ബി.എസ്. രമേശൻ, അനിൽകുമാർ, പി.എസ്. ബാജിലാൽ, ബി. സുശീലൻ, സി.എൻ. മുരളീധരൻ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജെ. ബഷീർ, സി.പി.ഐ സെക്രട്ടറി എൽ. സാജൻ തുടങ്ങിയവർ പങ്കെടുത്തു.