വക്കം: വീടുകളിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് നിർമ്മാർജനം ചെയ്യുന്നതിന് കർമ്മ സേന രൂപീകരിച്ചതിന് പിന്നാലെ വക്കത്തെ പ്രമുഖ സന്നദ്ധ സംഘടനയായ വക്കം സാന്ത്വനം പാലിയേറ്റിവ് കെയർ നിർദ്ധനരായ കിടപ്പ് രോഗികൾക്ക് പ്രതിമാസം നൽകി വരുന്ന പ്രതിമാസ ഭക്ഷ്യധ്യാന്യ കിറ്റുകൾ ഇക്കുറി തുണി സഞ്ചിയിൽ നൽകി.
ഇതിന്റെ പഞ്ചായത്ത്തല വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണുജി നിർവഹിച്ചു.എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചയാണ് കിറ്റ് വിതരണം. തുണി സഞ്ചിയിൽ നൽകുന്ന ഭക്ഷ്യധാന്യം അടുത്ത മാസം എത്തുമ്പോൾ മുമ്പ് ധാന്യങ്ങൾ നൽകിയ തുണി സഞ്ചി വൃത്തിയാക്കി തിരിച്ചുനൽകണമെന്ന വ്യവസ്ഥ ഇണഭോക്താക്കൾക്ക് നൽകിട്ടുണ്ടന്ന് സാന്ത്വനം ഭാരവാഹികൾ പറഞ്ഞു.