car

തിരുവനന്തപുരം: പൂജപ്പുര ജയിൽ ക്വാർട്ടേഴ്സിൽ നിന്ന പാഴ്‌മരം പിഴുതുവീണ് കാർ തകർന്നു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ക്വാർട്ടേഴ്സിന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന കുഴിത്തുറ സ്വദേശിയുടെ അംബാസഡർ കാറിന് മുകളിലേക്കാണ് മരം വീണത്. കാറിന്റെ മുകൾഭാഗം പൂർണമായും തകർന്നു. ചെങ്കൽച്ചൂള ഫയർഫോഴ്‌സ് യൂണിറ്റിലെ സ്റ്റേഷൻ ഓഫീസർ സി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മരം മുറിച്ചുമാറ്റി. 50,​000രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം.