വുഹാൻ : ചെൈന കൊറോണ വൈറസിന്റെ പിടിയിലാണ്. രോഗബാധയേൽക്കാതിരിക്കാൻ ജനങ്ങൾ ബോധവത്കരിക്കനായി അധികൃത കഠിനപ്രയത്നത്തിലാണ്. ആ സംരംഭത്തിൽ മാതൃകയാവുകയാണ് ചൈനയിലെ ന്യൂസ് ചാനലുകൾ. മാസ്കുധരിച്ചുകൊണ്ടാണ് അവർ വാർത്തവായിക്കുന്നത്.മാസ്ക് ധരിച്ചുകൊണ്ട് വാർത്ത വായിക്കുന്ന തങ്ങളെക്കാണുമ്പോഴെങ്കിലും, പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനം ഓർക്കും അതിനുവേണ്ടിയാണ് ഇങ്ങനെചെയ്യുന്നതെന്നാണ് ചാനലുകാർ പറയുന്നത്.
ഏറെ ജനത്തിരക്കുള്ള നഗരമാണ് വുഹാൻ. ഇവിടേക്ക് നിരന്തരം വന്നുപോകുന്ന ആളുകൾ പരസ്പരം ഇടപഴകുമ്പോഴാണ് ഈ മാരകവ്യാധിയുടെ വൈറസ് പടർന്നുപിടിക്കുന്നത്. ഇതൊഴിവാക്കാനുള്ള മുൻ കരുതലുകളിൽ ആദ്യത്തേതാണ് മൂക്കും വായും മറച്ചുകൊണ്ടുള്ള മാസ്ക് . ചൈനയിലെ എല്ലാ ചാനലുകളും ആങ്കർമാരെ മാസ്ക്ക് ധരിക്കുന്നതിനൊപ്പം, കൊറോണ വൈറസ് സംബന്ധിച്ചുള്ള വീഡിയോകളും വിശദീകരണങ്ങളും പ്രക്ഷേപണം ചെയ്യുന്നുണ്ട്.