health

അച്ചടക്കമില്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലാത്ത ജീവിതശൈലിയും കാരണം കേരളം പൊണ്ണത്തടിക്കാരുടെ സ്വന്തം നാടായി മാറുകയാണ്. പ്രമേഹവും ഹൃദ്ര‌ോഗവും ഉൾപ്പെടെ ജീവിതശൈലീരോഗങ്ങൾക്ക് പ്രധാന കാരണം അമിത ശരീരഭാരമാണ്. പൊണ്ണത്തടിക്കുള്ള ആധുനിക പരിഹാരമാണ് ബാരിയാട്രിക് സർജറി.

പൊണ്ണത്തടി അളക്കാം

പൊണ്ണത്തടി നിർണയിക്കുന്നത് ഒരാളുടെ ബി.എം.ഐ (ബോഡിമാസ് ഇൻഡക്സ്) അടി​സ്ഥാനമാക്കി​യാണ്. നമ്മുടെ ഉയരവും തൂക്കവും തമ്മി​ലുള്ള അനുപാതം ആധാരമാക്കി​യുള്ള സംഖ്യയാണ് ബി​.എം.ഐ. ഒരാളുടെ ശരീരഭാരത്തെ (കിലോഗ്രാമിൽ) അയാളുടെ ഉയരത്തിന്റെ (മീറ്ററിൽ) കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് ഇത്. ഉദാഹരണത്തിന് നിങ്ങളുടെ ശരീരഭാരം 70 കിലോഗ്രാമും പൊക്കം 175 സെന്റിമീറ്ററും ആണെന്ന് കരുതുക. ഉയരം മീറ്ററിൽ ആക്കുമ്പോൾ 1.75. ഇയാളുടെ ബി.എഗ.ഐ കണക്കാക്കേണ്ട ഫോർമുല ഇങ്ങനെ: 70 / (1.75 x 1.75 ) = 22.86. ഇതിനെ പൂർണസംഖ്യയാക്കി 23 എന്ന് നിർണയിക്കാം. ബി.എം.ഐ 24 വരെ ആണെങ്കിൽ പേടിക്കേണ്ട; ആരോഗ്യകരമായ തൂക്കമാണത്. ഇനി ഈ സംഖ്യ 24 മുതൽ 29 വരെ ആണെങ്കിൽ അധികഭാരം (ഓവർ വെയിറ്റ്) ആണെന്ന് അർത്ഥം. ബി.എം.ഐ 30 കടന്നാൽ ചികിത്സ അത്യാവശ്യമായ പൊണ്ണത്തടിയായി.

മെയിൻ കണ്ടന്റ്

പൊണ്ണത്തടിയുള്ളവരോളം ഇരട്ടപ്പേരിന്റെ നേരിക്കേട് ചുമക്കുന്നവർ വേറെ ഉണ്ടാവില്ല. നിർദോഷമായ നടന്നുപോകുമ്പോഴായിരിക്കും ആ വിളി വരുന്നത്.ടാ... തടിയാ.. വിളിക്കുന്നവരെ നിലംപരിശാക്കാനുള്ള ദേഷ്യം തോന്നുമെങ്കിലും സ്വന്തം ശരീരത്തിലേക്ക് നോക്കുമ്പോൾ ആ വീറും വാശിയും താനെ കെട്ടടങ്ങും. അവർ എങ്ങനെ വിളിക്കാതിരിക്കും? എന്തൊരു തടിയാണിത്!

പൊണ്ണത്തടിയുടെ നാണക്കേട് സഹിക്കുക മാത്രമല്ല, അതു വഴിവയ്ക്കുന്ന രോഗദുരിതങ്ങളുടെയും ഇരകളാണിന്ന് 40 ശതമാനംപേരും. ഹൃദ്‌രോഗവും ഹൃദയാഘാതവും മുതൽ പ്രമേഹം വരെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനനിരക്ക് അതിവേഗം കുതിക്കുന്നതിന് പ്രധാന കാരണം അമിതവണ്ണവും അമിത ശരീരഭാരവും തന്നെ.

പാരമ്പര്യമായി പൊണ്ണത്തടിയുള്ളവരുണ്ട്. അവരെ മാറ്റിനിറുത്തിയാൽ അമിത ശരീരഭാരക്കാരിൽ 70 ശതമാനത്തിലധികം പേരിലും ചിട്ടയില്ലാത്ത ഭക്ഷണക്രമവും വ്യായാമരാഹിത്യവുമാണ് പ്രധാന ഘടകങ്ങൾ. അധിക തോതിൽ കൊഴുപ്പ് അടങ്ങിയ ആഹാരം അമിത അളവിൽ കഴിച്ചാലോ, ശരീരത്തിലടിയുന്ന ഈ കൊഴുപ്പ് വിഘടിച്ച് പോകത്തക്ക വ്യായാമം ഇല്ലാതിരിക്കുക കൂടി ചെയ്താൽ അപകടം പൂർണം. ഫലം പൊണ്ണത്തടി തന്നെ. തടി കുറയ്ക്കാൻ ആഹാരനിയന്ത്രണം പരീക്ഷിക്കുന്നവരും പ്രഭാത നടത്തം തുടങ്ങുന്നവരുമെല്ലാം ദിവസങ്ങൾക്കകം പഴയപടി മടിയന്മാരായി മാറുന്നതാണ് അനുഭവം. വിശപ്പ് സഹിച്ചുകൊണ്ട് ഒരു പരീക്ഷണത്തിനും വയ്യ; വിയർക്കാനും വയ്യ! പുതിയ പരീക്ഷണങ്ങൾ തുടരുന്തോറും തടി കൂടിക്കൊണ്ടിരിക്കും. വയറും അരക്കെട്ടുമൊക്കെ ചാടി തുടങ്ങിയാലും പൊണ്ണത്തടിയാണെന്ന് അത്രവേഗം സമ്മതിച്ചുതരത്തില്ല മിക്കവരും. അരവണ്ണമുള്ളവരിൽ ഹൃദ്രോഗ സാദ്ധ്യത കൂടുതലാണ്.

തടി കുറയ്ക്കാൻ ശസ്ത്രക്രിയ

പൊണ്ണത്തടിക്ക് പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന ആധുനിക മാർഗമാണ് ബാരിയാട്രിക് സർജറി. ബി.എം.ഐ 32.5ന് മുകളിലുള്ളവരിൽ പ്രമേഹം, ഹൃദ്‌രോഗം തുടങ്ങിയ അനുബന്ധ സങ്കീർണതകൾ കൂടിയുണ്ടെങ്കിൽ ബാരിയാട്രിക് സർജറി നിർവഹിക്കാമെന്നാണ് ആഗോളതലത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ ശുപാർശ ചെയ്യുന്നത്. അമിതവണ്ണവുമായി ബന്ധപ്പെട്ട മറ്റ് രോഗാവസ്ഥകളില്ലാത്തവർക്കും ബി.എം.ഐ 35 മുകളിലാണെങ്കിൽ ബാരിയാട്രിക് ശസ്ത്രക്രിയയെക്കുറിച്ച് ചിന്തിക്കാം.