വെഞ്ഞാറമൂട്: മാങ്കുളം പാലത്തിന്റെ പണി പൂർത്തികരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ ഉദ്ഘാടനം ചെയ്തു. 2014-15 കാലയളവിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നബാഡിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് അംഗീകരിച്ച പദ്ധതി അഞ്ചു വർഷം കഴിഞ്ഞിട്ടും പണി പൂർത്തീകരിച്ചില്ല.
തുക നഷ്ടപ്പെടുത്താനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ധർണ. അഡ്വ.വെഞ്ഞാറമൂട് സുധീർ, മഹീന്ദ്രൻ, മഹേഷ് ചേരിയിൽ, കലാകുമാരി, ഭുവനചന്ദ്രൻ നായർ, ഷാജി പാറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.