വെഞ്ഞാറമൂട്: റോഡ് മുറിച്ചു കടക്കവെ ബൈക്കിടിച്ച് യുവാവിന് പരിക്ക്. വെഞ്ഞാറമൂട് ഗുരുദേവയിൽ മണികണ്ഠ (34) നാണ് പരിക്കുപറ്റിയത്. കഴിഞ്ഞ ദിവസം വൈകിട്ട് വെഞ്ഞാറമൂട് മുക്കുന്നൂർ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. എതിർദിശയിൽ നിന്നുവന്ന ബൈക്ക് ഇയാളെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കുപറ്റി. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.