പാലോട്: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്ദിയോട് യൂണിറ്റ് 28-ാം വാർഷിക സമ്മേളനം വെള്ളിയാഴ്ച രാവിലെ 9.30 ന് നന്ദിയോട് ഗ്രീൻ ആഡിറ്റോറിയത്തിൽ നടക്കും. 9.45 ന് പതാക ഉയർത്തൽ. 10ന് സുബ്രമണ്യ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാസുരേഷ് ഉദ്ഘാടനം ചെയ്യും. എസ്. സരസ്വതീഭായി, കെ. രത്നാകരൻ, ആർ. മഹേശ്വരൻ നായർ, കെ. മുരളി, എൻ. ദിവാകരൻ നായർ, സി.കെ. സദാശിവൻ, ജി. രമണൻ നായർ, ടി. സ്റ്റീഫൻ എന്നിവർ പങ്കെടുക്കും.