വെള്ളറട: പാൽ ഉത്പാദന രംഗത്ത് സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി അഡ്വ: കെ രാജു പറഞ്ഞു. ഇപ്പോൾതന്നെ ഏതാനും ജില്ലകളിൽ പാൽ ഉത്പദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ പാലിനെ ആശ്രയിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളറട ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളിൽ പെരുങ്കടവിള ബ്ളോക്ക് മൊബൈൽ വെറ്റിനറി ക്ളീനിക്കിന്റെയും ക്ഷീര സമൃദ്ധി മിൽക്ക് ഇൻസെന്റീവിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി നടപ്പിലാക്കിയ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഭരണ സമിതിയെയും പ്രത്യേകം അഭിനന്ദിച്ചു. മൃഗസംരക്ഷണ ഡയറകട്ർ എം.കെ. പ്രസാദ്, ക്ഷീര വികസന ഡയറക്ടർ എസ്. ശ്രീകുമാർ, ജില്ല ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. ഗീത രാജശേഖരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശോഭകുമാരി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സജയൻ, ബ്ളോക്ക് വികസന കാര്യ അദ്ധ്യക്ഷ കെ.എസ്. ഷീബാറാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ്, വാർഡ് മെമ്പർ ബിനു റാണി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ അഡ്വ. കള്ളിക്കാട് ചന്ദ്രൻ, ഡി.കെ. ശശി, വിജയചന്ദ്രൻ, മണ്കണ്ഠൻ തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജന പ്രതിനിധികളും പങ്കെടുത്തു. ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ റിപ്പോർട്ടും പ്രസിഡന്റ് സുജാത കുമാരി സ്വാഗതവും ക്ഷീര വികസന ഓഫീസർ പി ഗൗരി നന്ദിയും രേഖപ്പെടുത്തി.