arrest

വർക്കല: കുരയ്‌ക്കണ്ണി തെങ്ങഴികത്തു വീട്ടിൽ ടാക്‌സി ഡ്രൈവറായ രജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ മൂന്നുപേരെ വർക്കല പൊലീസ് അറസ്റ്റുചെയ്‌തു. രജിത്തിന്റെ അയൽവാസികളായ കുരയ്‌ക്കണ്ണി തെങ്ങഴികത്തുവീട്ടിൽ രാജേഷ് (27), കിച്ചു (33), പ്രദീപ് (38) എന്നിവരെയാണ് വർക്കല സി.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ പുത്തൂരിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ 23ന് ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ രജിത്തിനെയും ഭാര്യയെയും അക്രമികൾ വീടിന്റെ മുൻവാതിൽ തല്ലിത്തകർത്ത് ദേഹോപദ്രവം ഏല്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. പരിക്കേറ്ര രജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം പുത്തൂരിലുള്ള ബന്ധുവീട്ടിൽ പ്രതികൾ ഒളിവിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ശ്യാം. എം.ജി, ജി.എ.എസ്.ഐമാരായ അനിൽകുമാർ, രാധാകൃഷ്‌ണൻ, സി.പി.ഒ ഷിബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.