വിതുര: തേവിയോട് റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെയും കളീക്കൽ ആത്രേയ റിസർച്ച് സെന്റർ ഒഫ് ഇമ്മ്യൂണിറ്റി ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ 30ന് രാവിലെ 8.30 മുതൽ ഉച്ചക്ക് ഒന്നുവരെ ആത്രേയ ആശുപത്രിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. വെള്ളനാട് ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ. നടരാജപിള്ള ഉദ്ഘാടനം ചെയ്യും. റസിഡന്റ്സ് പ്രസിഡന്റ് ഡോ. പി. സ്കന്ദസ്വാമിപിള്ള, സെക്രട്ടറി എച്ച്.വിനോദ്കുമാർ എന്നിവർ നേതൃത്വം നൽകും. രോഗാവസ്ഥ അനുസരിച്ച് അഞ്ച് ദിവസത്തെ മരുന്ന് സൗജന്യമായി നൽകും. ബി.പി. ഷുഗർ പരിശോധനയും നടത്തും.