കിളിമാനൂർ: റോഡ് മുറിച്ചു കടക്കവെ ടൂറിസ്റ്റ് ബസിടിച്ച് പരിക്കേറ്റ വൃദ്ധൻ മരിച്ചു. കിളിമാനൂർ പാപ്പാല പാലക്കാവ് പുത്തൻ മഠത്തിൽ ജി .നാരായണൻ പോറ്റി (70 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പോകുമ്പോൾ പാപ്പാല ഗവൺമെന്റ് എൽപിഎസി നു മുമ്പിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽവച്ച് ഇന്നലെ മരിച്ചു. ഭാര്യ. ശ്യാമള അന്തർജനം. മക്കൾ: ഗോവിന്ദ് പോറ്റി, അമൃത അന്തർജനം. മരുമകൻ.:വിനോദ് കൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന്.