വെള്ളറട: കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലെ വാർഷിക ആഘോഷം സ്കൂൾ ഗ്രൗണ്ടിലെ കെ. കരുണാകരൻ ഓഡിറ്റോറിയത്തിൽ മുൻ അംബാസിഡറും സ്കൂൾ ചെയർമാനുമായ ടി.പി. ശ്രീനിവാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടി ആശ ശരത്ത് ഉദ്ഘാടനം ചെയ്തു. സ്കൂളിനുവേണ്ടി മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി. മാധവൻ നായർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് കുമാരി എസ് അനുപ്രിതയ്ക്കും മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് എം.കെ. നാരായണൻ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് സ്കൂളിലെ പ്ളസ് ടു ടോപ്പറായ മിഥുൻ ഡി.എസിനും കുമാരി ഗ്രീഷ്മ സുരേഷിനും കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ് മെന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും അൽ അമീൻ ഗ്രൂപ്പുകളുടെ ചെയർമാനുമായ അഡ്വ: ടി.പി.എം ഇബ്രാഹിം ഖാൻ കൈമാറി. ടി.പി. ശ്രീനിവാസൻ ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപികയ്ക്കുള്ള എൻഡോവ്മെന്റ് ധന്യ. ഡി.എസിനും സ്കൂളിലെ മുൻ വിദ്യാർത്ഥിനിയും അലീദാ ബാദ് ജില്ലാ പൊലീസ് മേധാവിയുമായ വിഷ്ണു എസ് വാര്യർ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് മികച്ച ഔട്ട് ഗോയിങ് വിദ്യാർത്ഥി അനഘ. എസ് ദേവിനും സി.കെ. ഹരീന്ദ്രൻ എം.എൽ.എ കൈമാറി. സ്കൂൾ പ്രിൻസിപ്പാൾ പുഷ്പവല്ലി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പത്മരാജൻ നായർ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ മാനേജർ സതീഷ് കുമാർ സ്വാഗതവും മാസ്റ്റർ സൂരജ്. എസ് നായർ നന്ദിയും രേഖപ്പെടുത്തി.