വിതുര: തൊളിക്കോട് മലയടി ശാസ്താംപാറ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉതൃട്ടാതി മഹോത്സവവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ബിജുകുമാറും സെക്രട്ടറി രഹിനും അറിയിച്ചു. ഇന്ന് പതിവ് പൂ‌ജകൾക്ക് പുറമേ രാവിലെ 7.15ന് യോഗീശ്വരപൂജ, തുടർന്ന് ആയിരവില്ലിപൂജ, ശാസ്താപൂജ. അഷ്ടാഭിഷേകം, കലശാഭിഷേകം എന്നിവ നടക്കും. ഉച്ചക്ക് അന്നദാനം,വൈകിട്ട് ഗുരുപൂജ,തുടർന്ന് ഗണപതിപൂജ,യോഗീശ്വരപൂജ, ആയിരവില്ലിപൂജ. ശാസ്താപൂജ.രാത്രി 7.45ന് ഭഗവതിസേവ,ഒമ്പതിന് നാടൻപാട്ട്.29ന് രാവിലെ ക്ഷേത്രചടങ്ങുകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ ഗുരുപൂജ, ഗണപതിപൂജ, യോഗീശ്വരപൂജ, ആയിരവില്ലിപൂജ, നാർഗപൂജ,നവകം,പഞ്ചഗവ്യം, അഷ്ടാഭിഷേകം,കലശാഭിഷേകം എന്നിവ നടക്കും. ഉച്ചക്ക് അന്നദാനംസവൈകിട്ട് ഗുരുപൂജ,രാത്രി ഏഴിന് പുഷ്പാഭിഷേകം, തുടർന്ന് ഭഗവതിസേവ,ഒമ്പതിന് നൃത്തനൃത്യങ്ങൾ. 30ന് പതിവ് പൂജകൾക്കും,വിശേഷാൽപൂജകൾക്കും പുറമേ 8.50ന് പ്രതിഷ്ഠാവാർഷിക കലശപൂജ, ഒമ്പതിന് സമൂഹപൊങ്കാല,തുടർന്ന് അഷ്ടാഭിഷേകം, കലശാഭിഷേകം, ഉച്ചക്ക് അന്നദാനം.വൈകിട്ട് നാലിന് ഘോഷയാത്ര, തുടർന്ന് താലപ്പൊലി,ഉരുൾ,പിടിപ്പണംവാരൽ, തുലാഭാരം,5.30ന് ഗുരുപൂജ,തുടർന്ന് ഗണപതിപൂജ, യോഗീശ്വരപൂജ, ആയിരവില്ലിപൂജ, ശാസ്താപൂജ, നാഗർപൂജ എന്നിവ നടക്കും. രാത്രി എട്ടിന് ഭഗവതിസേവ,തുടർന്ന് പുഷ്പാഭിഷേകം, അത്താഴപൂജ, ഹരിവരാസനം.