arrest-kanchav

വർക്കല: അയിരൂർ, കല്ലമ്പലം, വർക്കല മേഖലകളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന രണ്ടുപേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല റെയിൽവേസ്റ്റേഷനു സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന 25 പൊതി കഞ്ചാവുമായിട്ടാണ് വെട്ടൂർ നടുക്കുന്ന് മുംതാസ് മൻസിലിൽ മുബാറക്ക് (21), ചെറുന്നിയൂർ താന്നിമൂട് തോടിവിളാകം വീട്ടിൽ ദീപു (22) എന്നിവർ അറസ്റ്റിലായത്. പൊതി ഒന്നിന് 500രൂപ നിരക്കിലാണ് ഇവർ കഞ്ചാവ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാളയംകുന്ന് സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് ഇവർ കഞ്ചാവ് നൽകിയ വിവരം രക്ഷാകർത്താവ് പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വർക്കല പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, സബ്ഇൻസ്പെക്ടർ എം.ജി.ശ്യാം, ജി.എസ്.ഐ ഷാബു, ജി.എ.എസ്.ഐ ഷിബു, സി.പി.ഒ ഡിസിൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.