വെള്ളറട: സി.പി.ഐ ആര്യങ്കോട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി അനിലിന്റെ വീട് ശനിയാഴ്ച രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ സി.പി.ഐ ആര്യങ്കോട് ലോക്കൽ കമ്മിറി പ്രതിക്ഷേധിച്ചു. വീടിന്റെ ജന്നലിലെ ഗ്ളാസുകൾ അടിച്ചു തകർക്കുകയും വാതിലുകൾ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും വൈദ്യുതി ബൾബുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന അനിലും ഭാര്യയും വാതിൽ തുറന്ന് പുറത്ത് എത്തിയപ്പോൾ ആക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവമറിഞ്ഞ് സി.പി.ഐ നേതാക്കളായ അഡ്വ. കള്ളിക്കാട് ചന്ദ്രൻ, കെ.പി. ഗോപകുമാർ, വാഴിച്ചൽ ഗോപൻ, വി. ഹരി, അനീഷ് ചൈതന്യ, ചന്ദ്രശേഖരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.