വിതുര: പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സഹകരണത്തോടെ തൊളിക്കോട് ഗവ. യു.പി.എസിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സ്കൂൾ വളപ്പിൽ നടത്തിയ കരനെൽകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. വിളവെടുപ്പുത്സവം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ശബരിനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, തൊളിക്കോട് കൃഷി ഒാഫീസർ ശരണ്യ, സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷാകുമാരി, മസൂദ്, രാജേഷ്, ഷാജിനിസ, എം.എം.ബഷീർ, അൻവർ, ഷെബീർ, ഷംനാദ്, കാർഷികകർമ്മസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.