വർക്കല:കേരള സ്റ്റേറ്റ് എക്സ് സർവീസസ്‌ ലീഗ് ഇടവ യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ് ജെ.ശശിധരൻ പതാക ഉയർത്തി.സെക്രട്ടറി എസ് സുഗതൻ, ട്രഷറർ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് വി രവീന്ദ്രദാസ്, ജോയിന്റ് സെക്രട്ടറി ബി ശശിധരൻ, ഓർഗനൈസിംഗ് സെക്രട്ടറി രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.മധുരപലഹാര വിതരണവും നടന്നു