നെടുമങ്ങാട് :റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നെടുമങ്ങാട്ട് വിവിധ മുസ്ലിം ജമാഅത്തുകളിൽ ദേശീയ പതാക ഉയർത്തലും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലലും നടന്നു.വഞ്ചുവം പള്ളിയിൽ ജമാഅത്ത് ജനറൽ സെക്രട്ടറി എം.എം നജിം പതാകയുയർത്തി.ചീഫ് ഇമാം ഉബൈദ് മന്നാനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഹിദായത്തുൽ മദ്രസ വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കെടുത്തു.നെടുമങ്ങാട് ടൗൺ,വാളിക്കോട്,അഴിക്കോട്,പത്താംകല്ല്,കുമ്മി,പനവൂർ,ചുള്ളിമാനൂർ,പാണയം ജമാത്തുകളിലും ദേശീയ പതാക ഉയർത്തി പ്രതിജ്ഞ പുതുക്കി.