തിരുവനന്തപുരം:സ്വാതന്ത്ര്യ സമര സേനാനിയും കേരള വണികവൈശ്യ സംഘം മുൻ പ്രസിഡന്റുമായിരുന്ന എ.സി താണുവിന്റെ 7ാം ചരമവാർഷികാചരണം വണികവൈശ്യ സംഘം പ്രസിഡന്റ് എസ്. കുട്ടപ്പൻ ചെട്ടിയാർ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡന്റ് എസ്.ജി സുബ്രഹ്മണ്യം അപ്പു അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി. അർജുനൻ അനുസ്മരണ പ്രഭാഷണം നടത്തി.നേതാക്കളായ എസ്. സുബ്രഹ്മണ്യൻ ചെട്ടിയാർ, എം. മോഹനൻ, വിജയൻ വാകയിൽ,എസ്. ബാലകൃഷ്ണൻ, എസ്. തങ്കപ്പൻ ചെട്ടിയാർ, കെ. ഗോപാലകൃഷ്ണൻചെട്ടിയാർ,വി.വിജയചന്ദ്രൻചെട്ടിയാർ,എ. മണികണ്ഠൻ,ബി. പ്രസാദ്,എൽ. രത്നമ്മ തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാനത്തെ എല്ലാ ശാഖകളിലും അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.