നെടുമങ്ങാട് : പരുത്തിക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 24 -മത് പുനഃപ്രതിഷ്ഠാ മഹോത്സവവും 14-മത് നാഗർദേവ പ്രതിഷ്ഠാ മഹോത്സവവും 2,3 തീയതികളിൽ നടക്കും.2 ന് രാവിലെ പതിവ് പൂജകൾക്ക് പുറമെ മഹാഗണപതി ഹോമം, ഭാഗവതപാരായണം,വൈകിട്ട് ദീപരാധനയ്ക്ക് ശേഷം ഭജന,3 ന് രാവിലെ വാകച്ചാർത്ത്,അഭിഷേകം, മഹാഗണപതി ഹോമം,ഭഗവതപാരായണം,കലശപൂജ,കലശാഭിഷേകം,12 ന് സമൂഹസദ്യ,വൈകിട്ട് ദീപക്കാഴ്ച,ഭജന,വിശേഷാൽ അത്താഴപൂജ.തന്ത്രി ബ്രഹ്മശ്രീ കുളപ്പട ഈശ്വരൻ പോറ്റി മുഖ്യകാർമ്മികനാവും.