agrithanima

വിതുര: ക‌ർഷകക്ഷേമത്തിനും കൃഷി പരിപോഷിപ്പിക്കുന്നതിനുമായി വിതുര, തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് തോട്ടുമുക്ക് കേന്ദ്രമാക്കി രൂപീകരിച്ച അഗ്രിതനിമ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിന്റെ ഉദ്ഘാടനം കെ.എസ്. ശബരിനാഥൻ എം.എൽ.എ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ് അദ്ധ്യക്ഷത വഹിച്ചു. കമ്പനി ചെയർമാൻ സി. പ്രഭാകരൻ, കൺവീനർ ജി. ഉദയകുമാർ, നബാർ‌ഡ് മാനേജർ എ. മുഹമ്മദ് റിയാസ്, ദിവ്യ.എസ്,​ കൃഷിഒാഫീസർ ശരണ്യ വി.എസ്, ചായം സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ്ഖാൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, തോട്ടുമുക്ക് വാർഡ്മെമ്പർ എം.പി. സജിത, മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാജോർജ്, പനയ്ക്കോട് വാർഡ് മെമ്പർ നട്ടുവൻകാവ് വിജയൻ ഷറഫുദ്ദീൻഹാജി, എ. അൻസാരി, ജീവൻകുമാർ, കെ. രഘുകാണി, വി.പി. അരുൺ, വിശ്വംഭരൻ, സെൽവരാജ് എന്നിവർ പങ്കെടുത്തു. ഇതിന്റെ ഭാഗമായി നടത്തിയ കർഷക കൂട്ടായ്മയിൽ തിരഞ്ഞെടുത്ത കർഷകരെ അനുമോദിച്ചു.