കോവളം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ സമൂഹപൊങ്കാല നാളെ രാവിലെ 9.45 ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. 11.50 ന് പൊങ്കാല നിവേദ്യം, 12 ന് സമൂഹ സദ്യ, വൈകിട്ട് 5 ന് പറയ്‌ക്കെഴുന്നെള്ളിപ്പ്, താലപ്പൊലി ഘോഷയാത്ര, രാത്രി 11 ന് പള്ളിവേട്ട. പൊങ്കാലയോടനുബന്ധിച്ച് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.