kanchav

പാറശാല: ചില്ലറ വിൽപ്പനക്കായി തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ കൊണ്ടുവന്ന 3.8 കിലോ കഞ്ചാവുമായി രണ്ട് പേർ അമരവിള എക്സൈസ് ചെക്പോസ്റ്റിൽ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നും വാങ്ങിയ കഞ്ചാവുമായി തിരുവനന്തപുരത്തേക്ക് വരവെയാണ് ചാല കൊത്തുവാൾ സ്ട്രീറ്റിന് സമീപം താമസിക്കുന്ന മണികണ്ഠൻ (54), ചെങ്കൽച്ചൂള സ്വദേശി ഗിരീഷ്‌കുമാർ (41) എന്നിവർ പിടിയിലായത്. പതിവ് വാഹന പരിശോധനക്കിടെയാണ് കഴിഞ്ഞ ദിവസം രാത്രി 11.30 ന് ചെക്പോസ്റ്റിലെത്തിയ ബസിലെ യാത്രക്കാരായിരുന്ന പ്രതികൾ പിടിയിലായത്. ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.രാജേന്ദ്രന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ വി.ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ, എസ്.നജിമുദീൻ, എസ്.സിബികുമാർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത് അമരവിള എക്‌സൈസ് റേഞ്ചിന് കൈമാറിയ പ്രതികളെ റിമാൻഡ് ചെയ്തു. ഗിരീഷിന്റെ പേരിൽ വേറെയും കഞ്ചാവ് കേസുകൾ ഉണ്ട്.