കുളത്തൂർ : വാൻ ഇടിച്ച് ലോട്ടറി കച്ചവടക്കാരൻ മരിച്ചു. കുളത്തൂർ പൗണ്ടുകടവ് മഠത്തുനട നിഷാഭവനിൽ പ്രകാശൻ- ഇന്ദിര ദമ്പതികളുടെ മകൻ സുബാഷ് (41 ) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11.30 ന് ശ്രീകാര്യം- പോങ്ങുംമൂട് റോഡിൽ ചേന്തി ജംഗ്‌ഷന് സമീപമാണ് അപകടം .ലോട്ടറി കച്ചവടക്കാരനായ സുബാഷ് ശ്രീകാര്യം ഭാഗത്തു നിന്ന് പോങ്ങുംമൂട്ടിലേക്കു പോകവേ ടെമ്പോ ട്രാവലർ വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബാഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച്ച രാവിലെ 9 മണിയോടെ മരിച്ചു. ഭാര്യ അശ്വതി.
ക്യാപ്‌ഷൻ: മരിച്ച സുബാഷ്