തിരുവനന്തപുരം: കേരള ഗാന്ധിസ്മാരകനിധി സ്ഥാപകനേതാവും മുൻ ചെയർമാനുമായ കെ. ജനാർദ്ദനൻപിള്ളയുടെ പതിനെട്ടാം അനുസ്മരണ യോഗവും പുരസ്‌കാരസമർപ്പണവും 29ന് വൈകിട്ട് 3.45ന് തൈക്കാട് ഗാന്ധിഭവനിലെ ജനാർദ്ദനൻപിള്ള ഹാളിൽ നടക്കും. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ജനാർദ്ദനൻപിള്ള സ്മാരകപ്രഭാഷണം നടത്തും. 'ലോകസമാധാനം ഗാന്ധിമാർഗത്തിലൂടെ' എന്നതാണ് വിഷയം. മികച്ച ഗാന്ധിമാർഗപ്രവർത്തകനുള്ള ഇക്കൊല്ലത്തെ പുരസ്‌കാരം ജി. സദാനന്ദന് സമ്മാനിക്കും. വിദ്യാർത്ഥിപ്രതിഭാപുരസ്‌കാരം പ്രാർഥനാസായിക്ക് ഗാന്ധിസ്മാരകനിധി മുൻ ചെയർമാൻ പി. ഗോപിനാഥൻനായർ സമ്മാനിക്കും.
.