തിരുവനന്തപുരം: കേന്ദ്ര സംഗീത നാടക അക്കാഡമി കൂടിയാട്ടം കേന്ദ്രത്തിന്റെയും കളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർഗി ഉഷ അവതരിപ്പിക്കുന്ന നങ്ങ്യാർകൂത്ത് ഫെബ്രുവരി 10ന് വൈകിട്ട് 6ന് കണ്ണമ്മൂല കളം കാമ്പസിൽ നടക്കും. കഥ : കംസവധം. മിഴാവ്: മാർഗി സജികുമാർ, മാർഗി മഹേഷ്, തിമില: മാർഗി മോഹനൻ, താളം: മാർഗി അശ്വതി. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : 8593033111.