ആറ്റിങ്ങൽ:തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസും (കെയ്സ്) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന നൈപുണ്യ മേളയായ 'ഇന്ത്യ സ്‌കിൽസ് കേരള 2020' ന്റെ ദക്ഷിണമേഖലാ മത്സരങ്ങൾക്ക് ആറ്റിങ്ങൽ ഗവ.ഐടിഐയിൽ തുടക്കമായി.ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വ്യവസായ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.എസ്. ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.ട്രെയിനിംഗ് ഇൻസ്‌പെക്ടർമാരായ എം.എസ്. നഹാസ്, ബി.വിജയൻ, ആറ്റിങ്ങൽ ഐ.ടി.ഐ. പ്രിൻസിപ്പൽ എ.ഷമ്മി ബേക്കർ, വൈസ് പ്രിൻസിപ്പൽ ഡി.ശോഭന എന്നിവർ സംബന്ധിച്ചു.