അമ്പലത്തറ : പഴഞ്ചിറ, പി.ആർ.എ 105 ൽ നിലാവ് വീട്ടിൽ വി. രവീന്ദ്രൻ (77) നിര്യാതനായി. എസ്.എൻ.ഡി. പി അമ്പലത്തറ ശാഖാ പ്രസിഡന്റായും പഴഞ്ചിറ റസിഡന്റസ് അസോസിയേഷൻ ഭാരവാഹിയായും ദീർഘനാൾ പ്രവർത്തിച്ചിരുന്നു.

ഭാര്യ: വിജയമ്മ. മക്കൾ: വി. സജിത, വി. സജിനി, വി. സന്ധ്യ. മരുമക്കൾ: എസ്. ശ്രീകുമാർ, കെ. ജയകുമാർ, പി. ഹെജി. സംസ്കാരം: ഇന്ന് രാവിലെ 10.30 ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം 2ന് രാവിലെ 8.30ന്.