തൊടിയൂർ: രാത്രിയിൽ പാളം മറികടക്കാൻ ശ്രമിച്ച ഇലക്ട്രീഷ്യൻ ട്രെയിൻതട്ടി മരിച്ചു. തൊടിയൂർ കല്ലേലിഭാഗം പള്ളത്തേരിൽ വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ ജഗദീഷ് (52) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി 9.30 ന് മാളിയേക്കൽ റെയിൽവേ ഗേറ്റിന് തെക്കുവശത്തായിരുന്നു അപകടം. ജോലി കഴിഞ്ഞ് റെയിൽവേ ലൈനിൽക്കൂടി സഞ്ചരിച്ചാണ് നിത്യവും വീട്ടിൽ എത്തിയിരുന്നത്. കാൽ പാളത്തിൽ ഉടക്കിയതാണ് അപകട കാരണമെന്ന് കരുതുന്നു.. ഭാര്യ: സന്ധ്യ. മക്കൾ: അഭിനന്ദു, അഭിരാമി .
സി. പി. എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം പി.കെ.ജയപ്രകാശ്, പുഷ്പപ്രിയ, സേതുലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.