വെഞ്ഞാറമൂട്. ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ബൈക്കുകളിലൊന്നിലെ യാത്രക്കാരനായ ആലുന്തറ ഉല്ലാസ് നഗർ കിഴക്കുംകര പുത്തൻ വീട്ടില്‍ കൃഷ്ണൻകുട്ടി(58)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ തണ്ട്രാംപൊയ്കയിൽ വച്ചായിരുന്നു അപകടം. മെയിൻ റോഡിലൂടെ വന്ന ബൈക്കും ഇടറോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ കൃഷ്ണൻകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വൈകിട്ട് അഞ്ച് മണിയോടെ മരിച്ചു. ഭാര്യ ചന്ദ്രിക. മക്കൾ: മെർളിൻ ജോസഫ്, മെറീന. മരുമകൾ ആൻസി.