02

പോത്തൻകോട്: വാവറമ്പലത്തിനുസമീപം ആട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു. പോത്തൻകോട് സ്റ്റാൻഡിലെ ഡ്രൈവറായ അരിയോട്ടുകോണം ഗോപാല കൃഷ്ണൻ (53) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ മൂന്നുപേരിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി വാവറമ്പലത്തിന് സമീപത്തെ തകർന്ന റോഡിലെ കുഴിയിൽ അകപ്പെടാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് ആട്ടോയിൽ ഇടിച്ചാണ് അപകടം. ആട്ടോയുടെ ഹാന്റിൽ ഒടിഞ്ഞ് ഡ്രൈവറുടെ വയറിൽ കുത്തിക്കയറി . ഗോപാല കൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.